കര്‍ണാടകയില്‍ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകരാറിലായി; വൻതോതില്‍ വെള്ളം ഒഴുകിപ്പോയി

കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകരാറിലായി 35,000 ക്യുസെക് വെള്ളം നദിയിലേക്ക് ഒഴുകി. ശനിയാഴ്ച രാത്രിയാണ് സംഭവം.ഡാമിന്റെ 19ാം ഗേറ്റിലൂടെയാണ് വെള്ളം ഒഴുകിപ്പോയത്. ഗേറ്റിന്റെ ചങ്ങല പൊട്ടുകയായിരുന്നു. 70 വർഷത്തിനിടയില്‍ ആദ്യമായാണ് ഈ ഡാമില്‍ ഇത്തരമൊരു സുപ്രധാന സംഭവം ഉണ്ടാകുന്നത്.അണക്കെട്ടില്‍നിന്ന് 60,000 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടശേഷം മാത്രമേ തകരാറിലായ ഗേറ്റ് നന്നാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. 33 ഗേറ്റുകളാണ് ആകെ ഡാമിലുള്ളത്. സംഭവത്തെ തുടർന്ന് മുഴുവൻ ഗേറ്റികളിലൂടെയും വെള്ളം തുറന്നുവിടുന്നുണ്ട്. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് ഇത്തരത്തില്‍ നദിയിലേക്ക് ഒഴുക്കുന്നത്.കൊപ്പല്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ശിവരാജ് തംഗദഗി ഞായറാഴ്ച പുലർച്ചെ ഡാം സന്ദർശിച്ചു. പുഴയുടെ തീരത്തെ ഗ്രാമങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നല്‍കിയത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് വലിയ മഴയായതിനാല്‍ ഡാമില്‍ നിയറയെ വെള്ളമുണ്ടായിരുന്നു. തുംഗഭദ്രാ നദിയില്‍ 1953ലാണ് ഈ ഡാം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *