വിജയുടെ തലൈവയ്ക്ക് 11 വയസ്സ്. അത്രയും വര്‍ഷങ്ങള്‍ പിന്നോട്ട് പോകുമ്ബോള്‍ സിനിമ തിയേറ്ററില്‍ കണ്ടതിന്റെ ഓര്‍മ്മകള്‍ ഇന്നലെ എന്നപോലെ ആരാധകരുടെ മനസ്സില്‍ നിറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ആ മറക്കാനാവാത്ത നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് വിജയ് ആരാധകര്‍.
എ. എല്‍. വിജയ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രം ആരാധകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നു.
വിജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സത്യരാജ്ജും അമല പോളുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.2012 നവംബറില്‍ മുംബൈയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.അണ്ണാ എന്ന പേരിലായിരുന്നു തെലുങ്ക് സിനിമ റിലീസ് ചെയ്തത്. ഹിന്ദിയിലും ഡബ്ബഡ് പതിപ്പ് പുറത്തിറങ്ങി.2017 ല്‍ ഗോള്‍ഡ് മെയ്ന്‍സ് ടെലിഫിലിംസാണ് ചിത്രം ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്.
2017 ല്‍ സര്‍ദാര്‍ സാബ് എന്ന പേരില്‍ പഞ്ചാബിയിലേയ്ക്ക് സിനിമ റീമേക്ക് ചെയ്തിരുന്നു.