ആരോഗ്യം നിലനിർത്തുന്നതിനായി പഴങ്ങള്‍ കൂടുതലായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ പറയാറുണ്ട്. എന്നാല്‍ ചർമാരോഗ്യത്തിന് മാത്രമായി കഴിക്കേണ്ട ചില പഴങ്ങളുണ്ട്.
അത്തരമൊന്നാണ് പിയർ. പിയർ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.
നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പേരക്കയുടെ മാതൃകയിലാണ് ആകൃതിയെങ്കിലും ആപ്പിളിന് സമാനമാണ് പിയറിന്റെ ഉള്‍വശം. ശൈത്യകാലത്താണ് ഇന്ത്യയില്‍ പിയര്‍ പഴങ്ങളുടെ ഉത്പാദനം വിറ്റാമിന്‍ സി, ഗ്ലൂട്ടാതിയോണ്‍, അർബുട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ കലവറയാണ് പിയർ.
പിയറില്‍ വിറ്റാമിന്‍ സി, എ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ചർമത്തിലെ പാടുകള്‍, ചുളിവുകള്‍ എന്നിവ കുറയ്‌ക്കുന്നതിന് സഹായിക്കും.
പിയർ ഡയറ്ററി ഫൈബറിന്റെ സമ്ബന്നമായ ഉറവിടമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഫൈബർ നിർണായക പങ്ക് വഹിക്കുന്നു. പിയർ പോലുള്ള നാരുകള്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.
ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരുവിനും മുറിവുകള്‍ക്കും പരിഹാരമാണ്.പിയറില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നു, ചര്‍മം കൂടുതല്‍ മൃദുവാകുന്നതിനും സഹായകമാണ്.
പിയറില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതായും പറയപ്പെടുന്നു.പിയർ പഴത്തില്‍ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു.
പിയർ പഴത്തിന് കലോറി കുറവാണ്. ദൈനംദിന കലോറി ഉപഭോഗം വർധിപ്പിക്കാതെ തന്നെ വിശപ്പ് കുറയ്‌ക്കാൻ പിയർ പഴം മികച്ചതാണ്.കലോറി വർധിപ്പിക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാൻ ഇത് സഹായിക്കും.
സലാഡുകള്‍, സ്മൂത്തികള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തിയോ ബേക്ക് ചെയ്തോ പിയർ കഴിക്കാം. അവയുടെ സ്വാഭാവിക മധുരം പഞ്ചസാരയും ഉയർന്ന കലോറിയും ഉള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തിയെ കുറയ്‌ക്കുന്നു.