പ്രമേഹ രോഗികള്‍ക്ക് ഔഷധക്കൂട്ട്‌ വെളുത്തുള്ളി ചായ; ഇങ്ങനെ കുടിക്കണം

പലതരം ചികിത്സകള്‍ക്കായി പണ്ടുമുതല്‍ക്കേ ലോകമെമ്ബാടും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പൊടി, എണ്ണ, അസംസ്‌കൃത വെളുത്തുള്ളി, സപ്ലിമെന്റുകള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ വെളുത്തുള്ളി ഇന്ന് ലഭ്യമാണ്.

നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച്‌ വെളുത്തുള്ളി കഴിക്കാവുന്നതാണ്. ചെറുചൂടുള്ള വെള്ളത്തിലും ഇത് കഴിക്കാം. ആരോഗ്യഗുണങ്ങള്‍ നേടാന്‍ പലരും വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ രീതിയില്‍ വെളുത്തുള്ളി കഴിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ തേന്‍, വെളുത്തുള്ളി, നാരങ്ങ, വെള്ളം എന്നിവ ഉപയോഗിച്ച്‌ വെളുത്തുള്ളി ചായ പരീക്ഷിക്കാം.

വെളുത്തുള്ളി ചായ കഴിച്ചാല്‍ നേട്ടം പലതാണ്. അതിലൊന്നാണ് നിങ്ങളുടെ പ്രമേഹം ചെറുക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് ഉത്തമ പാനീയമാണ് വെളുത്തുള്ളി ചായ. പല രീതിയില്‍ ഈ ചായ പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യുന്നു. പ്രമേഹം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം പോലുള്ള ചില ആരോഗ്യ അവസ്ഥകള്‍ കാരണം ഭക്ഷ നിയന്ത്രണങ്ങള്‍ ഉള്ളവര്‍ക്കും ഉത്തമമാണ് വെളുത്തുള്ളി ചായ.

വെളുത്തുള്ളി ചായ

വെളുത്തുള്ളി ചായയില്‍ കഫീന്‍ അടങ്ങിയിട്ടില്ല. ഇത് കഫീന്‍ പാനീയങ്ങള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ആളുകള്‍ക്ക് നല്ലതാണ്. വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഉണ്ട്. ശൈത്യകാലത്താണ് ആളുകള്‍ കൂടുതലും വെളുത്തുള്ളി ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് വെളുത്തുള്ളി ചായ എങ്ങനെ ഗുണം ചെയ്യുന്നു എന്നു നോക്കാം.

പ്രമേഹരോഗികള്‍ക്ക് വെളുത്തുള്ളി ചായയുടെ ഗുണങ്ങള്‍

* ഗാര്‍ലിക് ടീ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന അമിനോ ആസിഡ് ഹോമോസിസ്‌റ്റൈന്‍ കുറയ്ക്കുന്നു.

* വെളുത്തുള്ളി ഒരു ശക്തമായ ആന്റിബയോട്ടിക്കാണ്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു

*ശരീരത്തില്‍ പ്രമേഹം മൂലമുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വീക്കം നേരിടാന്‍ ഇത് സഹായിക്കുന്നു.

*ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു

* ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും പ്രമേഹം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

* വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി അവയവങ്ങളെ ആരോഗ്യത്തോടെയും സജീവമായും നിലനിര്‍ത്തുന്നു.

ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

* സാധാരണ ചായയ്ക്ക് പകരം കഴിക്കാവുന്ന ഉത്തമവും ആരോഗ്യകരവുമായ ബദലാണിത്. നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ സാധാരണ ചായ ചിലപ്പോള്‍ ശരീരത്തിന് ദോഷം ചെയ്യും.

* ഗാര്‍ലിക് ടീ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

* വെളുത്തുള്ളി രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും പ്രമേഹം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഗാര്‍ലിക് ടീ തയ്യാറാക്കുന്ന വിധം

* ഒരു പാത്രം എടുത്ത് അതില്‍ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. കുറച്ച്‌ ചതച്ച ഇഞ്ചി, 1 ടീസ്പൂണ്‍ ചതച്ച വെളുത്തുള്ളി, കുറച്ച്‌ കുരുമുളക് എന്നിവ ചേര്‍ക്കുക.

* ചായ 5 മിനിറ്റ് നേരം തിളപ്പിക്കുക.

* ചൂടില്‍ നിന്ന് പാത്രം മാറ്റി, ചായ അരിച്ചെടുത്ത് തണുപ്പിക്കുക.

* രുചിയും പോഷകമൂല്യവും വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് കുറച്ച്‌ കറുവപ്പട്ട, നാരങ്ങ, കുറച്ച്‌ തേന്‍ എന്നിവയും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *