ലഗേജില്‍ ബോംബുണ്ടെന്ന യാത്രക്കാരന്‍റെ തമാശ; നെടുമ്ബാശ്ശേരിയില്‍ വിമാനം രണ്ട് മണിക്കൂര്‍ വൈകി

 ലഗേജില്‍ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശ പറഞ്ഞതോടെ നെടുമ്ബാശ്ശേരിയില്‍ വിമാനം രണ്ട് മണിക്കൂർ വൈകി. തുടർന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസില്‍ തായ്ലാൻ്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിൻ്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ചുറ്റിച്ചത്.

ഭാര്യയും മകനുമുള്‍പ്പെടെ നാലുപേരുള്‍പ്പെടെയായിരുന്നു പ്രശാന്തിൻ്റെ യാത്ര. ബാഗില്‍ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച്‌ ചോദിച്ചത് യാത്രക്കാരന് ഇഷ്ടമായില്ല. ഇത് ബോംബാണെന്ന് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗും കൂടെയുണ്ടായിരുന്നവരുടെ ബാഗും പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം മണിക്കൂറുകള്‍ വൈകിയത്. പരിശോധനയ്ക്കു ശേഷം വിമാനം യാത്ര പുറപ്പെട്ടു. എന്നാല്‍ പ്രശാന്തിന്റെ ഭാര്യയും മക്കളും യാത്ര തുടർന്നില്ല.

പരിശോധനയില്‍ സംശയാസ്പദമായ ഒന്നുമില്ലെന്നാണ് വിവരം. പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് മാത്രമാണ് പുറപ്പെട്ടത്. തമാശ പറഞ്ഞതിനും യാത്ര തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ നെടുമ്ബാശേരി പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *