മുണ്ടക്കൈയില്‍ ദുരന്തബാധിതരുടെ പുനരധിവാസം എന്ന ലക്ഷ്യത്തിലെത്തുന്നതുവരെ താല്‍ക്കാലിക പുനരധിവാസം ഒരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഫ്രീ ഫാബ് വഴി രണ്ട് മാസത്തിനുള്ളില്‍ വീട് നിര്‍മിക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ച നടത്തി.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 27 ക്വാര്‍ട്ടേഴ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിന് ഉപയോഗിക്കും. ഇതില്‍ 64 കുടുംബങ്ങളെ താമസിപ്പിക്കാനാകും. എല്ലാ മേഖലയിലെയും അഭിപ്രായം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈയില്‍ ഇതുവരെ 44 മൃതദേഹങ്ങളും 174 ശരീരഭാഗങ്ങളും സംസ്കരിച്ചുവെന്ന് മന്ത്രി കെ രാജന് അറിയിച്ചു.