2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളത്ത് തന്നെ സിഎംഡിആര്‍എഫുമായി ബന്ധപ്പെട്ട് തട്ടിപ്പുണ്ടായി.
മുമ്ബ് മറ്റ് പല കാര്യങ്ങള്‍ക്ക് വേണ്ടിയും സിഎംഡിആര്‍എഫിലെ പണം ഉപയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന ഫണ്ട് വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം. അതിന് കൃത്യമായ കണക്ക് വേണം. ഇതൊരു രാഷ്ട്രീയ വിവാദമല്ലെന്നും കുറച്ചുകൂടി വ്യക്തത ഇതിലുണ്ടാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
നിയമസഭയിലും സിഎംഡിആര്‍എഫിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിച്ചില്ല. കഴിഞ്ഞ തവണ കൃത്യമായി ഓഡിറ്റ് ചെയ്തിട്ടില്ല. കൊടുക്കുന്ന പണത്തിന് കണക്ക് വേണം. വയനാടിനെക്കുറിച്ചുള്ള ഒരു വിശദമായ പദ്ധതി സര്‍ക്കാരിന് നല്‍കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അതേസമയം പണം നേരിട്ട് വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കുമെന്നും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കില്ലെന്നും പറഞ്ഞ ബി?ഗ് ബോസ് ജേതാവ് അഖില്‍ മാരാരെ സതീശന്‍ പിന്തുണച്ചു. പണം എങ്ങനെ നല്‍കണമെന്നത് അയാളുടെ ഇഷ്ടമല്ലേ എന്നും അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.