‘വിവാഹം ആയില്ലേ?’; നിരന്തരം ചോദിച്ചുകൊണ്ടിരുന്ന അയല്‍ക്കാരനെ 45കാരൻ കൊലപ്പെടുത്തി

വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയല്‍വാസിയെ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം നടന്നത്.

പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്.

ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. പാർലിന്ദുഗൻ സിരേഗർ വീട്ടില്‍ കയറിയാണ് അസ്ഗിം ഇരിയാന്‍റോയെ തടിക്കഷ്ണം ഉപയോഗിച്ച്‌ ആക്രമിച്ചത്. ഇതോടെ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികള്‍ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്‍റോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പാർലിന്ദുഗൻ സിരേഗർ അറസ്റ്റിലായി. എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച്‌ 60കാരൻ നിരന്തരം പരിഹസിച്ചതില്‍ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പാർലിന്ദുഗൻ സിരേഗർ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *