പലപ്പോഴും നമ്മുടെ അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ കാലഹരണപ്പെടുന്നു. എല്ലാത്തരം സാധനങ്ങളുടെയും കാലഹരണപ്പെടല്‍ തീയതി നിങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുന്നുണ്ടാകാം.
പക്ഷേ, ഒരിക്കലും കാലഹരണപ്പെടാത്ത ചില കാര്യങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങളുടെ അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന എക്‌സ്പയര്‍ ആകാത്ത ചില സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഉപ്പ്
അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് ഒരു ഫുഡ് പ്രിസര്‍വേറ്റീവായി ഉപയോഗിക്കാം. ഭക്ഷണസാധനങ്ങളെ നിര്‍ജ്ജലീകരിക്കാന്‍ ഇത് സഹായിക്കുന്നു, അതിനാല്‍ അവ കൂടുതല്‍ കാലം സൂക്ഷിക്കാന്‍ കഴിയും. സാധാരണ ഉപ്പ് ഒരിക്കലും മോശമാകില്ല. ശരിയായി സംഭരിച്ചുവച്ചാല്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാം. എന്നിരുന്നാലും, അയോഡിന്‍ പോലെയുള്ള ചേരുവകള്‍ക്കൊപ്പം വരുന്ന ഉപ്പ് ചിലപ്പോള്‍ കാലക്രമേണ കേടായേക്കാം.
വെള്ള അരി
ഈര്‍പ്പവും ചൂടും അകറ്റി വായു കടക്കാത്ത പാത്രത്തില്‍ ശരിയായി സൂക്ഷിക്കുകയാണെങ്കില്‍ വെളുത്ത അരി എത്രകാലം വേണമെങ്കിലും കേടുകൂടാതെയിരിക്കും. വെള്ള അരിയില്‍ എണ്ണയുടെ അംശം കുറവായതിനാലാണ് ഇത് കൂടുതല്‍ കാലം നിലനില്‍ക്കുന്നത്. അരി എപ്പോഴും വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കണം.
പയര്‍വര്‍ഗ്ഗങ്ങള്‍
മിക്ക വീട്ടിലെയും പ്രധാന ഭക്ഷണമാണ് പയര്‍വര്‍ഗങ്ങള്‍. എല്ലാവര്‍ക്കും അത്യന്താപേക്ഷിതവമാണ് ഇത്. നിങ്ങള്‍ ഇടയ്ക്കിടെ പയര്‍വര്‍ഗങ്ങള്‍ വെയില്‍ തട്ടിച്ച് എടുക്കുകയാണെങ്കില്‍ അവ വളരെക്കാലം സൂക്ഷിക്കാനും കഴിയും. ധാരാളം പോഷകങ്ങളാല്‍ സമ്ബുഷ്ടമാണ് പയര്‍വര്‍ഗങ്ങള്‍.
പഞ്ചസാര
ഉപ്പ് പോലെ ദിവസവും ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് പഞ്ചസാര. പഞ്ചസാര ശരിയായ പാത്രത്തില്‍ സൂക്ഷിക്കുകയും പഞ്ചസാര എടുക്കാന്‍ നനഞ്ഞ സ്പൂണ്‍ ഉപയോഗിക്കാതിരിക്കുകയും വേണം. പഞ്ചസാര ഈര്‍പ്പത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണെങ്കില്‍, അത് വര്‍ഷങ്ങളോളം കേടാകാതെ നിലനില്‍ക്കും. എത്രകാലം കഴിഞ്ഞാലും മധുരത്തിന് മാറ്റവുമുണ്ടാകില്ല. വായു കടക്കാത്ത പാത്രത്തില്‍ വേണം പഞ്ചസാര സൂക്ഷിക്കാന്‍. എല്ലായ്പ്പോഴും ഇത് ഈര്‍പ്പം, ചൂട് എന്നിവയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും വേണം.
തേന്‍
തേന്‍ കേടുകൂടാതെ നിലനിര്‍ത്താന്‍ കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. തേനിലെ കുറഞ്ഞ ഈര്‍പ്പം, പഞ്ചസാരയുടെ അളവ്, അമിതമായ അസിഡിറ്റി, സ്വാഭാവിക ഗ്ലൂക്കോണിക് ആസിഡ് എന്നിവ ഇത് വളരെക്കാലം നിലനില്‍ക്കാന്‍ സഹായിക്കും. കൂടാതെ, തേന്‍ ബാക്ടീരിയയെ നിര്‍ജ്ജലീകരണം ചെയ്യുകയും ചെയ്യുന്നു. പഴകുംതോറും തേനിന്റെ രുചിയും മധുരവും വര്‍ധിക്കുകയേ ഉള്ളൂ. എന്നാല്‍ തേന്‍ ശുദ്ധവും മായം കലരാത്തതുമായിരിക്കണം.
സോയ സോസ്
പല ഭക്ഷണങ്ങള്‍ തയാറാക്കാനും സോയ സോസ് ദിവസേന ഉപയോഗിക്കുന്നു. സോയ സോസ് തുറന്നില്ലെങ്കില്‍ അത് ഏറെക്കാലം നിലനില്‍ക്കും. ഇത് ഏകദേശം 2-3 വര്‍ഷം വരെ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം. സോയ സോസില്‍ ഉയര്‍ന്ന അളവില്‍ ഉപ്പ് ഉണ്ട്. സോസ് മോശമാകാന്‍ അനുവദിക്കാത്ത ഒരു പ്രിസര്‍വേറ്റീവ് പോലെ ഉപ്പ് പ്രവര്‍ത്തിക്കുന്നു. ഇരുണ്ട അലമാരയില്‍ സൂക്ഷിച്ചാല്‍, അത് വളരെക്കാലം ഉപയോഗിക്കാം.
ചോളപ്പൊടി
ഗ്രേവി കട്ടിയാക്കാനും സോസുകള്‍ ഉണ്ടാക്കാനും സൂപ്പ് ഉണ്ടാക്കാനും കോണ്‍സ്റ്റാര്‍ച്ച് അഥവാ ചോളപ്പൊടി സാധാരണയായി ഉപയോഗിക്കുന്നു. എക്കാലവും നിലനില്‍ക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണിത്. എന്നിരുന്നാലും, ഇത് നനവില്ലാതെ വേണം സൂക്ഷിക്കാന്‍. ഇത് എപ്പോഴും വരണ്ട സ്ഥലത്ത് സൂക്ഷിക്കണം.
വിനാഗിരി
ഒരിക്കലും കേടുകൂടാത്ത ഒന്നാണ് വിനാഗിരി. ഉപ്പ് പോലെ വിനാഗിരിയും ഭക്ഷണങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്നു. ഇത് ഒരു പ്രകൃതിദത്ത പ്രിസര്‍വേറ്റീവ് കൂടിയാണ്. വിനാഗിരി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തുടങ്ങി നിരവധി തരം വിനാഗിരി വര്‍ഷങ്ങളോളം നിലനില്‍ക്കും. ഫ്രിഡ്ജില്‍ വയ്ക്കാതെയും ഇത് നിങ്ങള്‍ക്ക് സൂക്ഷിക്കാം.
വാനില സത്ത്
ബേക്കിംഗ് സമയത്ത് സാധാരണയായി ഉപയോഗിക്കുന്ന ഒരു ഘടകമാണ് വാനില എക്സ്ട്രാക്‌ട്. ശുദ്ധമായ വാനില സത്ത് വളരെക്കാലം കേടുകൂടാതെ നിലനില്‍ക്കും. ഇതില്‍ ചെറിയ അളവില്‍ മദ്യം അടങ്ങിയിരിക്കുന്നു. നിങ്ങള്‍ ഇത് ശരിയായി അടച്ച് സൂക്ഷിക്കുകയാണെങ്കില്‍, വാനില എക്സ്ട്രാക്റ്റ് ഒരിക്കലും മോശമാകില്ല.