എ.ടി.എം കൗണ്ടറില്‍ കയറി യന്ത്രംപൊളിച്ച്‌ മോഷണശ്രമം, പണം കൈക്കലാക്കാൻ പറ്റാതെ വന്നതോടെ സ്ഥല വിട്ടു ; യു.പി സ്വദേശി പിടിയില്‍

തിരൂരില്‍ എ.ടി.എം. തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ യു.പി സ്വദേശി പിടിയില്‍. താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്.ബി.ഐ.യുടെ എ.ടി.എം.

കൗണ്ടറിലാണ് ഞായറാഴ്ച പുലർച്ചെ മോഷണശ്രമം നടത്തിയത്. സംഭവത്തില്‍ ഇപ്പോള്‍ പുത്തനത്താണിയില്‍ താമസിക്കുന്ന ജിതേന്ദ്ര ബിന്ദ് (33) ആണ് പിടിയിലായത്. എ.ടി.എം കൗണ്ടറില്‍ കയറിയ ഇയാള്‍ യന്ത്രംപൊളിച്ച്‌ പണം കൈക്കലാക്കാൻ ശ്രമിച്ചു. പാസ്ബുക്ക് പ്രിൻറിങ് മെഷീൻ, സി.‍ഡി.എം.

കം എ.ടി.എം എന്നിവ കുത്തിത്തുറന്നു. എന്നാല്‍ പണം കൈക്കലാക്കാനാക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. സംഭവസമയം , ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉള്ളിലായിരുന്ന സുരക്ഷാജീവനക്കാരൻ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.

എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോലീസ് അന്വേഷണം നടത്തി. തിരൂർ ബസ്‌സ്റ്റാൻഡില്‍വെച്ച്‌ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി.

മോഷണശ്രമത്തിനും ഒരുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയതിനും ബാങ്ക് മാനേജരുടെ പരാതിയില്‍ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിർദേശാനുസരണം ഇൻസ്‌പെക്ടർ കെ.ജെ.

ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആർ.പി. സുജിത്ത്, സീനിയർ സി.പി.ഒ. വി.പി. രതീഷ്, സി.പി.ഒ.മാരായ ദില്‍ജിത്ത്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *