വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരെ അനുശോചിച്ച് സൗദി രാജാവ് സല്‍മാനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഇരുവരും അനുശോചന സന്ദേശം അയച്ചു.
വയനാട് ദുരന്തത്തില്‍ നിരവധി ആളുകള്‍ മരിച്ചതായും പലര്‍ക്കും പരിക്കേറ്റതായും അനവധി ആളുകളെ കാണാതായതായും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതായും ഇരുവരും അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘കാണാതായവര്‍ സുരക്ഷിതരായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി വരട്ടെ. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാര്‍ഥമായ ദുഃഖവും പങ്കുവെക്കുന്നതായും’ അനുശോചന കുറിപ്പില്‍ ഇരുവരും വ്യക്തമാക്കി