ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കൊല്ലപ്പെട്ടവരില്‍ 14 പൊലീസുകാരും ഉള്‍പ്പെടുന്നതായി ബംഗ്ലാദേശിലെ ദിനപത്രമായ പ്രോതോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലാണ് ഏറ്റുമുട്ടല്‍.
സംഘർഷങ്ങളെ തുടർന്ന് ബംഗ്ലാദേശില്‍ രാജ്യവ്യാപകമായ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ് തുടങ്ങി സാമൂഹികമാധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു.
ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ബംഗ്ലാദേശിലേക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്രയും കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ട്.
സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയില്‍ താമസിക്കുന്ന വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്കായി ഹെല്‍പ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്ബർ – +8801958383679, +8801958383680, +8801937400591.