ഏത് കാലത്തും ചെയ്യാം വെണ്ടകൃഷി; മഴക്കാലത്ത് കൃഷി ചെയ്യുമ്ബോള്‍ ഈ കാര്യം കൂടി ശ്രദ്ധിക്കുക

വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ കൃഷി ചെയ്യാവുന്ന ഒന്നാണ് വെണ്ട. പ്രമേഹ രോഗികള്‍ക്ക് വളരെയധികം ഗുണകരമായ ഒന്നാണ് വെണ്ട.

വെണ്ടയുടെ ഗ്ലൈസമിക്ക് ഇൻഡക്സ് 20 ആയതിനാലാണിത്. മലബന്ധത്തെ അകറ്റുന്നതിനും പെക്റ്റിൻ പോലെ ദഹന നാരുകളാല്‍ സമൃദ്ധമായ വെണ്ട സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ ശരീരത്തില്‍ അടിഞ്ഞുകൂടാതെ കൊളസ്ട്രോള്‍ ശരീരം വിട്ട് പോകുന്നതിനും വെണ്ട സഹായിക്കുന്നുണ്ട്. ഇതുകൂടാതെ അമ്മയാവാൻ ആഗ്രഹിക്കുന്ന സ്ത്രീകളും അച്ഛന്മാരാകാൻ ആഗ്രഹിക്കുന്ന പുരുഷന്മാരും വെണ്ടയ്‌ക്ക നന്നായി കഴിക്കുന്നത് ഫോളിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യും. തൊലിക്ക് മിനുസം നല്‍കുന്നതിനും ഉല്ലാസ പൂർണ്ണമായ ലൈംഗിക ജീവിതം പ്രദാനം ചെയ്യുന്നതിനും തൊലിക്ക് മിനുസം നല്‍കുന്നതിനും എല്ലാം വെണ്ട സഹായിക്കുന്നുണ്ട്.

ഇതുകൂടാതെ ഗോയിറ്റർ എന്ന അസുഖം വരാതി കാക്കുന്നതിനും അയോഡിൻ ധാരാളമായി അടങ്ങിയ വെണ്ട സഹായിക്കുന്നുണ്ട്. ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമായതിനാല്‍ മെയ് മാസമാണ് വെണ്ട കൃഷി ചെയ്യാൻ ഏറ്റവും കൂടുതല്‍ അനുയോജ്യമായ സമയം. മെയ് മാസത്തില്‍ വിത്ത് പാകി മുളപ്പിച്ച്‌ കൃഷി ആരംഭിക്കാം. മഴക്കാലത്ത് കൃഷി ചെയ്യുമ്ബോള്‍ വരികള്‍ തമ്മില്‍ രണ്ടടിയും വരിയിലെ ചെടികള്‍ തമ്മില്‍ ഒന്നരയടിയും അകലം പാലിക്കാൻ ശ്രദ്ധിക്കാം.

വെണ്ടക്കയില്‍ വേരുകളെ ജഡ പിടിപ്പിക്കുന്ന നിമ വിരകളുടെ ശല്യം അധികമായതിനാല്‍ സെന്റിന് 3 കിലോ അളവില്‍ പൊടിച്ച വേപ്പിൻ പിണ്ണാക്കിനോടൊപ്പം അടിവളമായി ചാണകപ്പൊടിയും എല്ലുപൊടിയും ചേർത്തു കൊടുക്കുകയും വേണം. അർക്ക അനാമിക, പർബാനി, അർക്ക ആഭ, വർഷ ഉപഹാർ, സുസ്ഥിര, സല്‍കീർത്തി തുടങ്ങി വെണ്ടയുടെ നിരവധി വൈവിധ്യങ്ങള്‍ വിപണിയില്‍ ലഭ്യമാകാറുണ്ട്. ഇതില്‍ സുസ്ഥിരയാണ് വീട്ടുവളപ്പിലെ കൃഷിക്ക് ഏറ്റവും അധികം യോജിച്ചതും ദീർഘനാള്‍ വിളവ് തരുന്നതുമായ ഇനം.

നന്നായി പരിപാലിച്ചാല്‍ 42 മുതല്‍ 45 ദിവസം ഒക്കെ ആകുമ്ബോള്‍ വിളവെടുക്കാവുന്ന വെണ്ട രണ്ടു ദിവസത്തില്‍ ഒരിക്കല്‍ വിളവെടുക്കാൻ ശ്രദ്ധിക്കണം. 3 വിളവെടുപ്പ് കഴിയുമ്ബോള്‍ ഒരു മേല്‍വളം നല്‍കുകയും വേണം. വിളവ് കൂടുതല്‍ ലഭിക്കുന്നതിനും ശിഖരങ്ങള്‍ ധാരാളം ഉണ്ടാകുന്നതിനും ഇത് സഹായിക്കും. ആറു മുതല്‍ 12 മണിക്കൂർ വരെ കുതിർത്ത വിത്ത് വിതക്കുകയാണ് എങ്കില്‍ വേഗം മുള വരുന്നതിന് സഹായിക്കും.

ഇതുകൂടാതെ വിളവെടുക്കുമ്ബോള്‍ തലേന്ന് രാത്രിയില്‍ ചെടി നല്ലതുപോലെ നനച്ച്‌ രാവിലെ വിളവെടുക്കുകയാണ്‌ നല്ലത്. കായ്‌ത്തുരപ്പൻ പുഴു,തണ്ട് തുരപ്പൻ പുഴു, ഇല ചുരുട്ടി പുഴു, പച്ച തുള്ളൻ, മീലിമൂട്ട, മണ്ഡരി എന്നിവയാണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍.കൂടാതെ നരപ്പ് രോഗം, ഇലപ്പുള്ളി, പൊടിപ്പൂപ്പ് എന്നിവ വെണ്ടയെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *