ദിവസവും ഈ പച്ചക്കറികള്‍ കഴിക്കണം , കാരണം ഇതാണ്

തക്കാളി…

തക്കാളിപ്പഴത്തില്‍ ജലാംശം, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാല്‍സ്യം, ഫോസ്‌ഫറസ്, വൈറ്റമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവ അടങ്ങിയിരിക്കുന്നു.

തക്കാളി കഴിക്കുന്നതു രക്‌തശുദ്ധിക്കും നാഡികള്‍ക്കു ശക്‌തിയും പുഷ്‌ടിയുമുണ്ടാകുന്നതിനും നല്ലതാണ്. കൂടാതെ രക്‌തം ഉണ്ടാകുന്നതിനും അനീമിയ (വിളർച്ച) യെ തടയുന്നതിനും ഇതു സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനും ത്വക്ക് രോഗങ്ങള്‍ അകറ്റാനും ഏറ്റവും നല്ലതാണ് തക്കാളി.

കാബേജ്…

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിള്‍ നിറത്തിലും കാബേജ് കാണാറുണ്ട്. വൈറ്റമിൻ എ, ബി-2, സി എന്നിവയോടൊപ്പം കാല്‍സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്ബ്, സോഡിയം, പൊട്ടാസ്യം, സള്‍ഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും മുടി തഴച്ച്‌ വളരുന്നതിനും ഏറ്റവും നല്ലതാണ് കാബേജ്.


വഴുതനങ്ങ…

പ്രോട്ടീൻ, നേരിയ അളവില്‍ കൊഴുപ്പ്, ധാതുലവണങ്ങള്‍, കാർബോ ഹൈഡ്രേറ്റ് എന്നിവ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വിറ്റമിൻ സി എന്നിവ ധാരാളമായി വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്നു.വഴുതനങ്ങയില്‍ 92.7 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്.

കോളിഫ്ലവർ…

കോളിഫ്ലവറില്‍ ജലാംശം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്ബ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിൻ എ, വിറ്റമിൻ സി, തയാമിൻ, റിബോഫ്ലാമിൻ, കോളിൻ, നിക്കോട്ടിനിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗാ 3 ഫാറ്റി ആസിഡ്, സള്‍ഫർ അടങ്ങിയ സള്‍ഫോ റാഫെയ്‌ൻ എന്നിവയും ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *