ബൈക്കിലെത്തി മാല കവരുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കേവിള അയത്തില്‍ കൊല്ലം സ്വദേശി സെയ്താലി (24), വടക്കേവിള പള്ളി മൊക്ക് കൊല്ലം സ്വദേശി അമീർഷാ (28) എന്നിവരെയാണ് പാലക്കാട് കസബ പോലീസ് എറണാകുളം ചെറായയില്‍ നിന്നും പിടികൂടിയത്.
ജൂണ്‍ 29ന് എലപ്പുള്ളി നോമ്ബിക്കോട് ഭാഗത്ത് സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യുവതിയെ പിന്തുടർന്ന് ബൈക്കിലെത്തി മാല കവർന്ന കേസിലാണ് രണ്ടുയുവാക്കളെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ രണ്ടുപേർക്കുമെതിരെ തമിഴ്നാട്ടിലും കേരളത്തിലുമായി മാല പൊട്ടിക്കല്‍, കഞ്ചാവ് കേസ്, പിടിച്ചുപറി, ബൈക്ക് മോഷണം , പോക്സോ തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്. സ്കൂട്ടറില്‍ സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇവർ പ്രധാനമായും നോട്ടമിടുന്നതെന്ന് പോലീസ് പറഞ്ഞു.