ആറു വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസിക്ക് 65 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കേസിലെ പ്രതി രാഹുലി(30)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജിയാണ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്കു നല്‍കണമെന്നും അടച്ചില്ലെങ്കില്‍ എട്ടു മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ആർ.രേഖ. പറഞ്ഞു. കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹത്തില്‍ ഇത്തരം പ്രവൃത്തികള്‍ ആവർത്തിക്കാതിരിക്കു എന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.