സ്പിരിറ്റ് കടത്തുകാരന്‍ സ്റ്റീഫന്‍ കായംകുളത്ത് പിടിയിലായി. നിരവധി സ്പിരിറ്റ് കടത്തു കേസിലെ പ്രതിയാണ് സ്റ്റീഫന്‍.
അക്രമാസക്തനായ ഇയാളെ അതിസാഹസികമായാണ് എക്‌സൈസും പൊലീസും ചേര്‍ന്ന് പിടികൂടിയത്
കായംകുളം ചേരാവള്ളി സ്വദേശിയാണ്. എക്‌സൈസ് റേഞ്ച് ഓഫീസിന്‍റെയും കായംകുളം പൊലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്. നിരവധി സ്പിരിറ്റ് കേസുകള്‍ സ്റ്റീഫന്‍റെ പേരില്‍ കായംകുളത്ത് നിലവിലുണ്ട്.