കൊട്ടാരക്കര വയക്കല്‍ സ്വദേശിയുടെ വീടുകയറി ആക്രമിച്ച് ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ കൊട്ടാരക്കര പൊലീസ് പിടികൂടി.കൊടുംകുറ്റവാളികളായ കുണ്ടറ പേരയം കുമ്ബളം ഷൈജു ഭവനത്തില്‍ ചെങ്കീരി എന്ന ഷൈജു (31), കുണ്ടറ കാഞ്ഞിരോട് സുനിനിവാസില്‍ അതുല്‍ വില്യംസ് (30) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കുമ്ബളം സ്വദേശിയും പോസ്റ്റ്മാനുമായ മനു മൈക്കിള്‍, അന്‍റണി ദാസ് എന്നിവരെ കൊട്ടാരക്കര നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മനു മൈക്കിളിന് വയക്കല്‍ സ്വദേശിയായ ഗൃഹനാഥനോടുള്ള വിരോധമാണ് ആക്രമിക്കാൻ കാരണമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.