സീരിയല്‍ ഷൂട്ടിങ്ങിനിടയില്‍ കാട്ടാക്കടയില്‍ ആക്രമണമുണ്ടായി. സംഭവത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.ഷൂട്ടിംഗ് സംഘത്തെ ആക്രമിച്ചത് രണ്ടംഗ സംഘമാണ്. അക്രമികള്‍ ഇവരുടെ വാഹനവും നശിപ്പിക്കുകയുണ്ടായി. കിള്ളി സ്വദേശികളായ അജീർ, ഷമീർ എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് പറഞ്ഞത് പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ്. മുൻപും ഇവർ ഇത്തരം കേസുകളില്‍ പ്രതികളായിരുന്നുവെന്നും പോലീസ് അറിയിച്ചു.