ഡേറ്റ്പാം ട്രീ ഫെസ്റ്റിവല്‍ ഇന്നു മുതല്‍

ഈന്തപ്പന ട്രീ ഫെസ്റ്റിവല്‍ അഞ്ചാമത് എഡിഷൻ ആഗസ്റ്റ് ഒന്നുമുതല്‍ മൂന്നുവരെ ഹൂറത്ത് ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റില്‍ നടക്കും.വാർഷിക സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയില്‍ ബഹ്‌റൈൻ ഡെവലപ്‌മെന്റ് ബാങ്ക് ഫാർമേഴ്‌സ് മാർക്കറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നാഷനല്‍ ഇനിഷ്യേറ്റിവ് ഫോർ അഗ്രികള്‍ചറല്‍ ഡെവലപ്‌മെന്റാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.ബഹ്‌റൈൻ ഈന്തപ്പഴങ്ങളുടെ വൈവിധ്യം മേളയില്‍ ദർശിക്കാൻ കഴിയും. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഫെസ്റ്റിവലിലേക്ക് പ്രവേശനം. ദശലക്ഷം ഈന്തപ്പനകളുടെ നാടെന്ന് ബഹ്‌റൈൻ അറിയപ്പെടുന്നുണ്ട്. ഈന്തപ്പഴം മാത്രമല്ല മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ഈന്തപ്പനയുടെ തണ്ടുകള്‍ മത്സ്യബന്ധന വലകള്‍ നിർമിക്കാനായി പരമ്ബരാഗതമായി ഉപയോഗിച്ചുവരുന്നു.ഇലകള്‍ കുട്ട നെയ്യാനും ഉപയോഗിക്കുന്നു. ഇലകളില്‍നിന്ന് പൂമ്ബൊടി ചുരണ്ടി ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ വിശുദ്ധ ഫലമായി കണക്കാക്കപ്പെടുന്നതാണ് ഈന്തപ്പഴം. ഈന്തപ്പനയെ ജീവന്റെ വൃക്ഷമായും വിശേഷിപ്പിക്കാറുണ്ട്.ഏകദേശം 8,000 വർഷം മുമ്ബ് മുതല്‍ ഈന്തപ്പന കൃഷി ചെയ്തിരുന്നതായും കണക്കാക്കപ്പെടുന്നു. വ്യത്യസ്ത രൂപത്തിലും രുചിയിലുമുള്ള 200ലധികം ഇനം ഈന്തപ്പഴങ്ങളുണ്ട്. വളരെയേറെ പോഷകസമൃദ്ധമാണ് ഈന്തപ്പഴം.

Leave a Reply

Your email address will not be published. Required fields are marked *