മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടിന് സീസണ്‍ തുടക്കം നഷ്ടമാകും. ഹൊയ്ലുണ്ട് ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകള്‍.ആഴ്സണലിന് എതിരായ മത്സരത്തില്‍ ആയിരുന്നു ഹൊയ്ലുണ്ടിന് പരിക്കേറ്റത്. താരം ഇനി പ്രീസീസണില്‍ കളിക്കില്ല. അടുത്ത ആഴ്ച നടക്കുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരവും ഹൊയ്ലുണ്ട് കളിക്കില്ല.ഫുള്‍ഹാം, ലിവർപൂള്‍ എന്നിവർക്ക് എതിരായ ഹോം മത്സരങ്ങള്‍, ബ്രൈറ്റണ് എതിരായ എവേ മത്സരം എന്നിവയും ഹൊയ്ലുണ്ടിന് നഷ്ടമാകും. സെപ്റ്റംബറിലെ ഇന്റർ നാഷണല്‍ ബ്രേക്ക് കഴിഞ്ഞാകും ഹൊയ്ലുണ്ട് ഇനി തിരികെയെത്തുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലെനി യോറോ മൂന്ന് മാസം പുറത്തിരിക്കും എന്നും ക്ലബ് അറിയിച്ചു.