വയനാട് ചുരം രണ്ടാം വളവിന് സമീപം റോഡില്‍ വിള്ളല്‍ കണ്ടതിനെ തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.ഇപ്പോള്‍ വിള്ളല്‍ കണ്ട സ്ഥലത്തിനടുത്ത് നിർമിച്ച കെട്ടിടം ചരിഞ്ഞതിനെ തുടർന്ന് പൊളിച്ചു നീക്കിയിരുന്നു. തുടർന്ന് ഇതിനോട് ചേർന്ന റോഡിന്റെ അരികില്‍ നേരത്തെയും വിള്ളല്‍ കണ്ടിരുന്നു. നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ ചുരത്തിന്റെ ഇരുവശത്തും നൂറുകണക്കിന് ചരക്കു ലോറികളാണ് നിർത്തിയിട്ടിരിക്കുന്നത്. ചുരത്തിലൂടെ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ എന്ന് അധികൃതർ അറിയിച്ചു.