മുംബൈ: നവിമുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. രണ്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം.
ദേശീയ ദുരന്ത നിവാരണസേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടസ്ഥലത്തുനിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. 10 വര്‍ഷത്തോളം മാത്രം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.