നിലവിലെ ടോള്‍ സമ്ബ്രദായം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

 നിലവിലെ ടോള്‍ സമ്ബ്രദായം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സാറ്റലൈറ്റ് അടിസ്ഥാനത്തിലുള്ള പുതിയ ടോള്‍ പിരിവ് സംവിധാനം അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു.

തിരഞ്ഞെടുത്ത ദേശീയ പാതകളില്‍ ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്‌എസ്) അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കും. നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തോടൊപ്പം പ്രവർത്തിക്കും.

ടോള്‍ പിരിവിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു. ഈ സംവിധാനം വഴി വാഹനങ്ങളുടെ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും യാത്ര ചെയ്‌ത ദൂരത്തെ അടിസ്ഥാനമാക്കി ടോള്‍ കണക്കാക്കാനും സഹായിക്കും. രണ്ട് മാസത്തിനുള്ളില്‍ ഇത് ആരംഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *