മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജിയില്‍ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
നീറ്റ് പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച ജാര്‍ഖണ്ഡിലും പാട്‌നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അന്വേഷണങ്ങള്‍ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.