ഗുരുവായൂരില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉറപ്പായി

സാങ്കേതികക്കുരുക്കുകള്‍ നീങ്ങി. ഗുരുവായൂർ ദേവസ്വത്തിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിനിർമാണത്തിന് പച്ചക്കൊടി.

ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവൻ 30-ന് തറക്കല്ലിടും. മുകേഷ് അംബാനി 56 കോടി രൂപ ആശുപത്രിയുടെ നിർമാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ദേവസ്വം മെഡിക്കല്‍ സെൻററിന്റെ തെക്ക് രണ്ടരയേക്കറിലാണ് ആശുപത്രി വരുന്നത്.

ഒരു ലക്ഷം ചതുരശ്രയടിയില്‍ നാലുനില കെട്ടിടം. കാഞ്ഞങ്ങാട്ടുള്ള ദാമോദരൻ ആർക്കിടെക്റ്റ് എന്ന സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്. 2022 സെപ്റ്റംബറില്‍ ഗുരുവായൂരില്‍ ദർശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ് അംബാനിയുടെ വാഗ്ദാനം.

ആശുപത്രിയുടെ രൂപരേഖ അവർക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. നിർമാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍, അംബാനി ഗ്രൂപ്പ് തുക നല്‍കുമെന്നാണ് അറിയുന്നത്. ഈ തുക ആശുപത്രിക്കെട്ടിടനിർമാണത്തിനു മാത്രമാണ്. ബാക്കി തുക ദേവസ്വം ചെലവഴിക്കും. ദേവസ്വത്തിന്റെ മേല്‍നോട്ടത്തില്‍ത്തന്നെയായിരിക്കും ആശുപത്രിയുടെ നടത്തിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *