തലവന് രണ്ടാം ഭാഗം വരുന്നു; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ അണിയറപ്രവര്‍ത്തകര്‍

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ തലവൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.

ആദ്യ ഭാഗത്തിന്‍റെ അറുപത്തിയഞ്ചാം ദിന വിജയാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

തലവനില്‍ നിർണായക വേഷം കൈകാര്യം ചെയ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച്‌ ഔദ്യോഗികമായി അറിയിച്ചത്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്‍റെ രൂപത്തില്‍ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണ് ‘തലവൻ’.

അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷൻസിന്‍റെയും ലണ്ടൻ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു തലവന്‍റെ നിർമാണം. ശരത് പെരുമ്ബാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരുടേതാണ് രചന. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് തുടങ്ങിയവർ വേഷമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *