ഇഷ്‌ക്കിന് ശേഷം അനുരാജ് മനോഹറിന്റെ നരിവേട്ട വരുന്നു. ടോവിനോ തോമസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ഇഷ്‌ക എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള ചലച്ചിത്ര മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് അനുരാജ് മനോഹര്‍. ഇന്ത്യന്‍ സിനിമ കമ്ബനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം സിനിമയുടെ തിരക്കഥ ചെയ്തിരിക്കുന്നത് യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ അബിന്‍ ജോസഫാണ്.
തമിഴ് നടനും സംവിധായകനുമായ ചേരനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചേരന്റെ ആദ്യമലയാള സിനിമ കൂടിയാണ് നരിവേട്ട. ടൊവിനൊയെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, റിനി ഉദയകുമാര്‍, ആര്യ സലിം തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.