ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനില്ലേ? തിരിച്ചറിയാൻ ഈ വഴികള്‍

പ്രോട്ടീൻ അടങ്ങിയ ആഹാര ശീലമാക്കണമെന്ന് കേട്ട് തഴമ്ബിച്ചവരാകും നമ്മളില്‍ ഭൂരിഭാഗവും. തലമുടി മുതല്‍ പേശികള്‍ വരെയുള്ളവയുടെ ആരോഗ്യത്തിന് പ്രോട്ടീൻ അനിവാര്യമാണ്.

എന്നാല്‍ ഭക്ഷണക്രമത്തില്‍ പാളിച്ചകള്‍ ചിലപ്പോള്‍ പ്രോട്ടീൻ അഭാവത്തിലേക്ക് നയിച്ചേക്കാം. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

പ്രോട്ടീൻ വേണ്ടവിധത്തില്‍ കിട്ടുന്നില്ലെന്ന് ശരീരം നമ്മെ അറിയിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും നാം അത് വകവയ്‌ക്കാറില്ലെന്നതാണ് വാസ്ത‌വം. ശരീരത്തില്‍ പ്രോട്ടീൻ കുറവുണ്ടെങ്കില്‍ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിതാ..

മധുരത്തോടുള്ള ആസക്തി

പ്രോട്ടീൻ കുറയുമ്ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. അതുകൊണ്ട് തന്നെ മധുരത്തോടുള്ള ആസ്ക്തിയും വർദ്ധിക്കും. എത്രത്തോളം മധുരം കഴിച്ചാലും മതിയാകാതെ വരുന്നതും സാധാരണമാണ്. ഇത് പ്രോട്ടീൻ കുറവിന്റെ ലക്ഷണമാകും.

ചർമത്തിലെയും മുടിയിലെയും മാറ്റങ്ങള്‍

മുടിയുടെയും ചർമത്തിന്റെയും പ്രധാനഘടകമാണ് പ്രോട്ടീൻ. അതിനാല്‍ തന്നെ പ്രോട്ടീൻ ഡകുറവ് ആദ്യം പ്രകടമാകുന്നത് മുടിയിലും ചർമത്തിലുമാകും. മുടി പൊട്ടിപ്പോകുക, അകാല നര, നിറവ്യത്യാസം എന്നിവ പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്.

പേശി, സന്ധിവേദന

സന്ധികളിലുള്ള സിനോവിയല്‍ ഫ്ലൂയിഡ് പ്രഝാനമായും പ്രോട്ടീൻ നിർമിതമാണ്. ഇതാണ് സന്ധികളില്‍ ഈർപ്പം നല്‍കി വേദന ഇല്ലാതെയിരിക്കാൻ സഹായിക്കുന്നത്. പ്രോട്ടീന്റെ കുറവ് ഫ്ലൂയിഡിന്റെ അഭാവത്തിന് കാരണമാകും.

ഉറക്കക്കുറവും ക്ഷീണവും

ഉറക്കകുറവും ഉറക്കത്തിനിടയില്‍ ഉണരുന്നതുമെല്ലാം പ്രോട്ടീൻ കുറവിന്റെ മറ്റു ചില ലക്ഷണങ്ങളാണ്. ക്ഷീണവും ഉത്സാഹക്കുറവും പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്.

പ്രോട്ടീൻ കുറവ് പരിഹരിക്കാൻ ആഹാരത്തില്‍ അല്‍പം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രം മതി. മുട്ടയാണ് പ്രധാനമായും പ്രോട്ടീന്റെ ഉറവിടമായി പറയുന്നത്. ഇതിന് പുറമേ ചുവന്ന മാസം, കോഴിയിറച്ചി, മത്സ്യം, കക്കയിറച്ചി, തൈര്, ചീസ് തുടങ്ങിയ പാലുത്പന്നങ്ങള്‍, ബീൻസ്, ചെറുപയർ, പരിപ്പ്, സോയാ തുടങ്ങിയ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *