കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ 14 വയസുകാരന് ഇന്ന് ആശുപത്രി വിട്ടേക്കും.
കുട്ടി ആരോഗ്യനില വീണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ രണ്ടാമത്തെ പി സി ആര് പരിശോധന ഫലം നെഗറ്റീവായിരുന്നു. രോഗം പോസിറ്റീവ് ആയ ആള്‍ക്ക് ഭേദമാകുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്.
നിലവില്‍ നിരീക്ഷണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്ന് പേരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാലുപേരും ചികിത്സയിലുണ്ട്. ഇതിലൊരാള്‍ക്ക് ഐസിയു സപ്പോര്‍ട്ടുണ്ട്. നിരീക്ഷണത്തിലുള്ളതില്‍ വൈറല്‍ പനിയുള്ള ആളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനം ആവശ്യപ്പെട്ടതുപ്രകാരം മോണോ ക്ലോണല്‍ ആന്റിബോഡി ആസ്ട്രേലിയയില്‍ നിന്ന് എത്തിച്ചിരുന്നു.