തിങ്കളാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ഇന്ത്യൻ സൈനികന് പരിക്ക്.
ശൗര്യ ചക്ര അവാർഡ് ജേതാവ് പർഷോതം കുമാറിൻ്റെ വീടിന് സമീപം സുരക്ഷാ സേന സ്ഥാപിച്ച പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുണ്ട ഖവാസ് ഗ്രാമത്തില്‍ പുലർച്ചെ 3.10 ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പർഷോതം കുമാറിൻ്റെ വീടായിരുന്നോ തീവ്രവാദികളുടെ ലക്ഷ്യം എന്ന ചോദ്യത്തിന്, ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നല്കി. കലക്കോട്ട് ഒരു ഭീകരനെ വധിക്കാൻ സഹായിച്ചതിനായിരുന്നു പർഷോതം കുമാറിനെ ശൗര്യ ചക്ര നല്കി ആദരിച്ചത്. ആക്രമണം നടക്കുമ്ബോള്‍ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നോ എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.