യുവത്വം നിലനിര്‍ത്താൻ ഈ പഴം കഴിക്കൂ

വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ ഉണ്ട് .

നാരുകളും പലതരത്തിലുള്ള ആന്‍റിഓക്സിഡന്റുകളും എൻസൈമുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിനും മികച്ചതാണ്.

പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് സന്ധിവാതം കുറയ്ക്കാന്‍ സഹായിക്കും. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ ആണ് ഇതിന് സഹായിക്കുന്നത്.

കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞതും ഫൈബര്‍ ധാരാളവും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു ഫലമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

ചര്‍മ്മാരോഗ്യത്തിനും യുവത്വം നിലനിര്‍ത്താനും പൈനാപ്പിള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുപോലെ തന്നെ, അല്പം പൈനാപ്പിള്‍ നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കും.

ധാരാളം പൊട്ടാസ്യം അടങ്ങിയ പൈനാപ്പിള്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറേ ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *