പ്ലസ് വണ്‍ സ്കൂള്‍ മാറ്റ പട്ടിക തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും

സംസ്ഥാനത്ത് പ്ലസ് വണ്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാനുള്ള അപേക്ഷയനുസരിച്ചുള്ള പട്ടിക തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും.

ഇതനുസരിച്ച്‌ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്കൂളില്‍ ചേരാം.

സ്കൂളും വിഷയവും മാറുന്നതിനുള്ള അപേക്ഷ പരിഗണിച്ചശേഷം ഒഴിവുള്ള സീറ്റിലേക്കാണ് രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുന്നത്. ഇതിന്റെ വിവരങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. തുടർന്ന്, രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് നടത്തും. അവസാനഘട്ടത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ തത്സമയ പ്രവേശനത്തിലൂടെ ഒഴിവുള്ള സീറ്റു നികത്തും. 31-ന് പ്രവേശന നടപടി പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *