മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളിലെ 23 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ; മൂന്ന് കടകള്‍ അടപ്പിച്ചു, വെള്ളം പരിശോധിക്കും

വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന് സ്കൂള്‍ പരിസരത്തുള്ള മൂന്ന് കടകള്‍ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.

കടകളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പട‍ർന്നുപിടിച്ചിരുന്നു. നിലവില്‍ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *