ആലപ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ആര്യാട് ഹയർ സെക്കന്‍ററി സ്കൂളിലെ ഒന്നാംക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 30 വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

18 വിദ്യാർഥികളെ ജില്ലാ ജനറല്‍ ആശുപത്രിയിലും നാല് കുട്ടികളെ കടപ്പുറത്തെ വനിതാ ശിശു ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശേഷിച്ച കുട്ടികളെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.
ഉച്ചഭക്ഷണത്തിന് ഉപയോഗിച്ച മോരില്‍ നിന്നാവാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ക്കൂളിലെത്തി പാചകപ്പുരയടക്കമുള്ളവ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *