അധികാര ദുര്‍വിനിയോഗം ; പൂജാ ഖേദ്കറിന്റെ ഐ എ എസ് പദവി റദ്ദാക്കാന്‍ നടപടി തുടങ്ങി

അധികാര ദുര്‍വിനിയോഗം ആരോപിച്ച്‌ പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിന്റെ ഐ എ എസ് പദവി റദ്ദാക്കാന്‍ യു പി എസ്‌സി നടപടി തുടങ്ങി.

ഇനിയുള്ള എല്ലാ പരീക്ഷകളില്‍നിന്നും പൂജയെ അയോഗ്യയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ കുറിച്ചുള്ള റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബര്‍ എന്നിവ വ്യാജമായി സമര്‍പ്പിച്ച്‌ വഞ്ചനാപരമായ കാര്യങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ നിന്ന് വെളിപ്പെട്ടതായി യുപി എസ്!സി വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പുനെയില്‍ സിവില്‍ സര്‍വിസ് ട്രെയിനിയായി ജോലി ചെയ്തിരുന്ന പൂജയെ വിവാദങ്ങള്‍ക്കു പിന്നാലെ സര്‍ക്കാര്‍ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.എല്ലാ പരീക്ഷാ പ്രക്രിയകളുടെയും പവിത്രതയും സമഗ്രതയും നീതിയോടെയും നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും യുപി എസ്!സി പറഞ്ഞു. സ്വകാര്യ കാറില്‍ അനധികൃതമായി ‘മഹാരാഷ്ട്രസര്‍ക്കാര്‍’ എന്ന ബോര്‍ഡും ബീക്കണ്‍ ലെറ്റും സ്ഥാപിച്ച്‌ നേരത്തേ അവര്‍ വിവാദത്തിലായിരുന്നു.

യൂണിയന്‍ പബ്ലിക് സര്‍വീസിന് മുന്‍പകെ സത്യവാങ്മൂലത്തില്‍ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നായിരുന്നു പൂജ ഖേദ്കറിനെതിരെയുള്ള ആരോപണം. യു പി എസ് സി സെലക്ഷന്‍ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നാണ് ആക്ഷേപം. വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ സമര്‍പ്പിച്ചാണ് ഐഎഎസ് നേടിയത്. 841ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *