ദോഫാർ ഖരീഫ് സീസണിന്‍റെ ഭാഗമായി സഞ്ചാരികളെ വരവേല്‍ക്കാൻ ‘ഇത്തീൻ സ്‌ക്വയർ’, ‘റിട്ടേണ്‍ ടു ദ പാസ്റ്റ്’ എന്നീ സൈറ്റുകള്‍ ദോഫാർ മുനിസിപ്പാലിറ്റി ഉദ്ഘാടനം ചെയ്തു.സലാല ടൂറിസം ഫെസ്റ്റിവലിന്‍റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന നിരവധി സൈറ്റുകളില്‍ രണ്ടെണ്ണമാണിത്.എല്ലാ പ്രായക്കാർക്കും അനുയോജ്യമാകുന്ന തരത്തിലുള്ള സാംസ്കാരിക, കലാ, പൈതൃക, വിനോദ പരിപാടികളായിരിക്കും ഇവിടെ അരങ്ങേറുക. ഇത്തീൻ സ്ക്വയർ ഈ ആഴ്ചയില്‍തന്നെ സന്ദർശകരെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ഇവന്‍റ്സ് ആൻഡ് അവേർനെസ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗുവാസ് പറഞ്ഞു. മുൻ വർഷങ്ങളില്‍നിന്ന് വ്യത്യസ്തമായി തികച്ചും പുതിയ ഗെയിമുകളാ ണ് അവതരിപ്പിച്ചിട്ടുള്ളത്. ഒപ്പം അത്യാധുനിക ഡിജിറ്റല്‍ തിയറ്ററും നിരവധി അന്തർദേശീയ പ്രകടനങ്ങള്‍, അതിശയകരമായ ലൈറ്റ് ഷോകള്‍, ലേസർ ഫൗണ്ടൻ ഡിസ്പ്ലേകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രോണ്‍ ലൈറ്റ്, ലേസർ ഷോകള്‍, വിവിധതരം പൂക്കള്‍ പ്രദർശിപ്പിക്കുന്ന ഖരീഫ് ഗാർഡൻ തുടങ്ങിയ ആഗോള വിനോദ, ടൂറിസം പ്രവർത്തനങ്ങള്‍ എന്നിവ അരങ്ങേറുന്ന ഇത്തീൻ സ്ക്വയറില്‍ ആഗസ്റ്റ് 31വരെ പരിപാടികള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം ഫെസ്റ്റിവലില്‍ ആദ്യമായി ഒരുക്കിയ ‘റിട്ടേണ്‍ ടു ദ പാസ്റ്റ്’ സൈറ്റ് സലാലയിലെ സഅദയിലാണുള്ളത്. ഒമാന്‍റെ പരമ്ബരാഗത ജീവിതങ്ങളും ദോഫാർ ഗവർണറേറ്റിലെ പ്രാദേശിക പരിസ്ഥിതികളും ഇവിടെനിന്ന് മനസ്സിലാക്കാൻ പറ്റുന്ന തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.പരമ്ബരാഗത കലകള്‍, പൈതൃക വിപണികള്‍, കരകൗശല വിദഗ്ധരുടെയും വൈവിധ്യമാർന്ന ഉല്‍പന്നങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. ‘റിട്ടേണ്‍ ടു ദി പാസ്റ്റ്’ വേദി സുല്‍ത്താനേറ്റിന്‍റെ സമ്ബന്നമായ സാംസ്കാരിക, നാഗരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു, വൈവിധ്യമാർന്ന കലകള്‍, പൈതൃക പരിപാടികള്‍, ഒമാനി സംസ്കാരം ഉള്‍ക്കൊള്ളുന്ന തത്സമയ പ്രകടനങ്ങളുള്ള വിപണികള്‍ എന്നിവയും ഈ വേദിയുടെ സവിശേഷതയാണ്.കുട്ടികള്‍ക്കായുള്ള സലാലയിലെ ഔഖാദ് പാർക്കിലെ ‘കാഡി ടൈം’ പ്രവർത്തനങ്ങള്‍ ആഗസ്റ്റ് 31 വരെ തുടരുമെന്നും ഗുവാസ് സൂചിപ്പിച്ചു. ഈ പരിപാടിയില്‍ കുട്ടികള്‍ക്കായുള്ള ആഗോള വിനോദ ഗ്രാമങ്ങളും ഇന്‍ററാക്ടീവ് ഗെയിമുകള്‍ക്കുള്ള ഒരു മേഖലയും (വി.ആർ) ഉള്‍പ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു