ഒരോ സിനിമകള്‍ തീയേറ്ററുകളില്‍ എത്തി വിജയമാവുമ്ബോഴും അധികം ആരും അറിയാതെ പോകുന്നവരാണ് അതിന് പിന്നിലെ തൊഴിലാളികളെ.
സെറ്റിലെ പണികളുമായി കഷ്ടപ്പെടുന്ന അസിസ്റ്റന്റുമാർ ഒരുപാട് ഉണ്ടെങ്കിലും പലപ്പോഴും പ്രധാന അണിയറ പ്രവർത്തകരെ മാത്രമേ അഘോഷിക്കപ്പെടാറുള്ളു.
മഴയും വെയിലുമൊന്നും നോക്കാതെ പലപ്പോഴും ദിവസ വേതനത്തിലാണ് ഇവരില്‍ പലരും തൊഴിലെടുക്കുന്നത്. ഇത്തരത്തില്‍ കോരി ചൊരിയുന്ന മഴയത്തും പണിയെടുക്കുന്ന ഒരു കൂട്ടം സിനിമ തൊഴിലാളികളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടൻ ആന്റണി വർഗീസ്.
ആന്റണി വർഗീസ് നായകനാവുന്ന പുതിയ ചിത്രമായ ദാവീദിന്റെ ലൊക്കേഷൻ ചിത്രമാണ് ആന്റണി വർഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ലൊക്കേഷനില്‍ കോരിചൊരിയുന്ന മഴയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ചിത്രങ്ങള്‍ റാഫി കൊല്ലമാണ് എടുത്തത്
‘നമ്മുടെ സിനിമ സെറ്റില്‍ ഒരുപാട് നായകന്മാർ ഉണ്ട്… അതിലെ കുറച്ചുപേർ’ എന്നു പറഞ്ഞുകൊണ്ടാണ് ആന്റണി വർഗീസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ദാവീദിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഗോവിന്ദ് വിഷ്ണുവാണ് ദാവീദ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്സ് ജോണ്‍ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവൻ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്.ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
സാലു കെ തോമസ് ആണ് ക്യാമറ. എഡിറ്റിംഗ്- രാകേഷ് ചെറുമഠം, പ്രൊഡക്ഷൻ ഡിസൈനർ- രാജേഷ് പി വേലായുധൻ, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, പ്രൊഡക്ഷൻ കണ്‍ട്രോളർ -നോബിള്‍ ജേക്കബ്, ലൈൻപ്രൊഡ്യൂസർ- ഫെബിസ്റ്റാലിൻ,ചീഫ് അസോസിയേറ്റ്- സുജിൻ സുജാതൻ, കോസ്റ്റ്യൂം മെർലിൻ ലിസബത്ത്, മേക്കപ്പ്- അർഷദ് വർക്കല, ആക്ഷൻ- പിസി സ്റ്റണ്ട്സ്, വിഎഫ്‌എക്സ് കോക്കനട്ട് ബഞ്ച്, സ്റ്റില്‍സ്- ജാൻ ജോസഫ് ജോർജ്, മാർക്കറ്റിങ്- അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു. പബ്ലിസിറ്റി -ടെൻപോയിന്റ്.