കട്ടൻ ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും . ദിവസം മുഴുവൻ ഉന്മേഷം പ്രദാനം ചെയ്യുന്നതിന് മാത്രമല്ല ഇനി മുടിവളരുന്നതിനും മുഖക്കുരു അകറ്റുന്നതിനും കട്ടൻ ചായ ഉപയോഗിക്കാം..
മുടി കൊഴിച്ചിലകറ്റി സ്വാഭാവിക നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് കട്ടൻ ചായയെന്നാണ് വിദഗ്ധർ പറയുന്നത്. താരൻ അകറ്റാനും കട്ടൻ ചായ സഹായിക്കുന്നു.
മുടി വളർച്ചയ്‌ക്ക് സഹായിക്കുന്ന വിറ്റാമിൻ ഇ, അയേണ്‍ തുടങ്ങിയ പോഷകഗുണങ്ങള്‍ ചായപ്പൊടിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ കട്ടൻ ചായ കുടിക്കുകയോ മുടിയില്‍ പുരട്ടുകയോ ചെയ്യാം. എന്നാല്‍ പഞ്ചസാര ഇടാതെ കട്ടൻ ചായ ഉണ്ടാക്കണമെന്ന് മാത്രം. ഇത് ഒരു സ്‌പ്രേ ബോട്ടിലിലാക്കി മുടിയില്‍ സ്‌പ്രേ ചെയ്ത് കൊടുക്കാം. 15-20 മിനിട്ട് മുടി ഉണങ്ങുന്നതിനായി വയ്‌ക്കുക. ശേഷം കഴുകി കളയാവുന്നതാണ്.
കട്ടൻ ചായയില്‍ തേനൊഴിച്ച് കുടിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. ത്വക്കിന് നിറം നല്‍കുന്നതിനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. മുഖക്കുരു അകറ്റുന്നതിനും കട്ടൻ ചായയില്‍ തേനൊഴിച്ച് കുടിക്കാം..