ഏറ്റുമാനൂരില്‍ മാരകലഹരി മരുന്നായ എംഡിഎംഎയുമായി ലോഡ്ജില്‍നിന്ന് യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു.
പെരുമ്ബായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്ബ് വീട്ടില്‍ കാര്ത്തികേയന്(23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവന് വീട്ടില്‍ ബിജി ടി അജി(21) എന്നിവരെയാണ് പിടികൂടിയത്. ഏറ്റുമാനൂര്‍ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂര്‍ പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 1.46 ഗ്രാം എംഡിഎംഎയും 2.56 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.