വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പിന് മുന്നോടിയായി ടീം ഇന്ത്യ ബുധനാഴ്ച ശ്രീലങ്കയിലെത്തി. നിലവിലെ ചാമ്ബ്യൻമാരായ ഇന്ത്യ വെള്ളിയാഴ്ച ദാംബുള്ളയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും.
മലയാളി താരങ്ങളായ സജന സജീവൻ, ആശ ശോഭന എന്നിവർ ഇന്ത്യൻ ടീമില്‍ ഉണ്ട്.
15 മത്സരങ്ങളുള്ള ടൂർണമെൻ്റില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, മലേഷ്യ, യുഎഇ, തായ്‌ലൻഡ്, നേപ്പാള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും നേപ്പാള്‍, യുഎഇ എന്നിവയർ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലൻഡ്, മലേഷ്യ എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും മുന്നില്‍ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകള്‍ സെമിഫൈനലില്‍ എത്തും. ജൂലൈ 28ന് ദാംബുള്ളയിലാണ് ഫൈനല്‍.