കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റെയില്‍വേ സ്റ്റേഷനുകളിലേയും ട്രെയിനുകളിലേയും അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് 84000 ത്തിലധികം കുട്ടികളെയാണ് റെയില്‍വെ പോലീസ് രക്ഷിച്ചത്.
ആര്‍പിഎഫിന്‍റെ നാന്‍ഹെ ഫരിഷ്ടെ മിഷന്‍റെ ഭാഗമായാണ് കുട്ടികളെ രക്ഷിച്ചത്.
വീടുവിട്ട് വന്ന കുട്ടികളാണ് ഇതില്‍ അധികവും. സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഉപേക്ഷിക്കപ്പെട്ടവരും രക്ഷപെട്ടവരുടെ കൂട്ടത്തിലുണ്ട്. 2024ലെ ആദ്യ അഞ്ചുമാസത്തില്‍ ആര്‍പിഎഫ് രക്ഷിച്ചത് 4,607 കുട്ടികളെയാണ്. ഇതില്‍ കൂടുതല്‍ പേരും വീട് വിട്ട് വന്നവരാണ്.