ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ജില്ലയിലെ കസ്തിഗർ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
പ്രദേശത്ത് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നുമാണ് പൊലീസ് പ്രതികരിച്ചത്. ദോഡയില്‍ കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജർ ഉള്‍പ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
സംഭവത്തിന് ശേഷം പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിക്കുകയും തെരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദോഡയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുന്നത്.