യുപിയില്‍ കനത്ത മഴ; 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു

ഉത്തർപ്രദേശില്‍ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേർ മരിച്ചു. മൊറാദാബാദിലും ഗോരഖ്പൂരിലും മൂന്ന് പേർ വീതവും പിലിഭിത്, ലളിത്പൂർ, ഗാസിപൂർ, ഇറ്റാഹ് എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.

‌ സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ 13 ജില്ലകള്‍ പ്രളയബാധിതമാണെന്നാണ് റിപ്പോർട്ട്. ലഖിംപൂർ ഖേരി, കുശിനഗർ, ഷാജഹാൻപൂർ, ബരാബങ്കി, സിദ്ധാർത്ഥനഗർ, ബല്ലിയ, ഗോരഖ്പൂർ, ഉന്നാവോ, ഡിയോറിയ, ഹർദോയ്, അയോധ്യ, ബുദൗണ്‍, മഹാരാജ്ഗഞ്ച് എന്നിവയാണ് ഈ ജില്ലകള്‍.

Leave a Reply

Your email address will not be published. Required fields are marked *