ഏറ്റവും കുറച്ച്‌ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍; മന്ത്രി എം ബി രാജേഷ്

ഏറ്റവും കുറച്ച്‌ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍ എന്ന് മന്ത്രി എം ബി രാജേഷ്. എക്സൈസ് – പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബാച്ച്‌ സേനക്ക് വലിയ മുതല്‍ കൂട്ട് ആകുമെന്നാണ് സർക്കാർ പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.

സാമൂഹികമായി വലിയ ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കേണ്ട സമയം ആണ്. മൂന്ന് വർഷം കൊണ്ട് 785 പേർക്ക് നിയമനം ലഭിച്ചത്. സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്ബോഴും നിയമനത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കുറവും സംസ്ഥാന സർക്കാർ വരുത്തിയിട്ടില്ല.

കേരളത്തില്‍ ഉള്ളവർ ആണ് ഏറ്റവും മദ്യപിക്കുന്നതെന്ന് ചർച്ച നിലനില്‍ക്കുന്നുണ്ട് അത് തെറ്റാണ്. ഏറ്റവും കുറച്ച്‌ മദ്യം ഉപയോഗിക്കുന്നവരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍.അതേസമയം സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ട്,അതിനെതിരെ ജാഗ്രത പുലർത്തുകയും നടപടിയും വേണം.

Leave a Reply

Your email address will not be published. Required fields are marked *