മുന്നറിയിപ്പില്ലാതെ ട്രെയിന്‍ സമയം മാറ്റിയത് യാത്രക്കാരെ വലച്ചു. ആലപ്പുഴ -ധന്‍ബാദ് എക്സ്പ്രസ് രണ്ടേമുക്കാല്‍ മണിക്കൂര്‍ വൈകുമെന്നാണ് അറിയിച്ചത്.
രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്ന ധന്‍ബാദ് എക്സ്പ്രസില്‍ കയറാന്‍ എത്തിയ നിരവധി പേര് വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങി. മുന്നറിയിപ്പില്ലാതെ ട്രെയിന്‍ സമയം മാറ്റിയതിനാല്‍ വലഞ്ഞ യാത്രക്കാര്‍ വിവിധ സ്റ്റേഷനുകളില്‍ പ്രതിഷേധിച്ചു. ട്രെയിന്‍ രാത്രി വൈകിയാണ് ആലപ്പുഴയില്‍ എത്തിയതെന്നും ഇക്കാരണത്താലാണ് രാവിലെ വൈകുന്നതെന്നുമാണ് റെയില്‍വേ അധികൃതര്‍ വിശദീകരിച്ചത്.