ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ കര്‍ണാടക ഹൈക്കോടതി

 എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജാമ്യമനുവദിച്ച്‌ ഹൈക്കോടതി.

അമിദ് ദിഗ്വേകർ, കെ.ടി. നവീൻകുമാർ, എച്ച്‌.എല്‍. സുരേഷ് എന്നിവർക്കാണ് കലബുറഗി ബെഞ്ച് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടിയുടേതാണ് നടപടി.

കേസിലെ മറ്റൊരു പ്രതിയായ മോഹൻ നായകിന് നേരത്തേ ഹൈക്കോടതി ജാമ്യമനുവദിച്ചത് ചൂണ്ടിക്കാട്ടി നല്‍കിയ ഹർജിയിലാണ് കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായത്. കേസിന്റെ വിചാരണ നീണ്ടുപോകുന്ന കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ ഹർജിയിലാണ് മോഹൻ നായകിന് കഴിഞ്ഞ ഡിസംബറില്‍ ജാമ്യം അനുവദിച്ചത്.

2017 സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷ് ബെംഗളൂരു രാജരാജേശ്വരീ നഗറിലെ വീടിനുമുമ്ബില്‍ ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *