അർജൻ്റീന താരങ്ങള്‍ ഫ്രാൻസ് കളിക്കാരെ ലക്ഷ്യമിട്ട് വംശീയാധിക്ഷേപം നടത്തിയതിന് എതിരെ ഫ്രാൻസ് ഔദ്യോഗികമായി നിമമനടപടികള്‍ നടത്തും.
അർജന്റീന അവരുടെ വിജയാഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസ് താരങ്ങളെ അധിക്ഷേപിച്ച് കൊണ്ടുള്ള പാട്ടു പാടുന്ന വീഡിയോ വലിയ വിവാദമായിരുന്നു.
ഫ്രഞ്ച് എഫ്‌എ – ഫെഡറേഷൻ ഫ്രാൻസെസ് ഡി ഫുട്‌ബോള്‍ ഇതില്‍ ഔദ്യോഗികമായി പ്രതികരിച്ചു. ഫ്രാൻസിന്റെ താരങ്ങളുടെ ഉത്ഭവത്തെ പരിഹസിച്ചുകൊണ്ടാണ് തീർത്തും അപലപനീയമായ ഗാനം അർജന്റീന താരങ്ങള്‍ പാടിയത്. ഫ്രഞ്ച് എഫ്‌എ ഇക്കാര്യത്തില്‍ ഫിഫയെ സമീപിക്കും എന്ന് എഎഫ്പി അറിയിച്ചു. നിയമപരമായ പരാതി നല്‍കുമെന്നും എഫ്‌എഫ്‌എഫ് പ്രഖ്യാപിച്ചു.
ഫ്രഞ്ച് എഫ്‌എയുടെ പ്രസ്താവന:
“ഫ്രഞ്ച് ടീമിലെ കളിക്കാർക്കെതിരെ പാടിയ ഒരു ഗാനത്തിൻ്റെ പശ്ചാത്തലത്തില്‍ നടത്തിയ അസ്വീകാര്യമായ വംശീയവും വിവേചനപരവുമായ പരാമർശങ്ങളെ ഫെഡറേഷൻ ഫ്രാൻസെസ് ഡി ഫുട്ബോള്‍ പ്രസിഡൻ്റ് ഫിലിപ്പ് ഡിയാല്ലോ ശക്തമായി അപലപിക്കുന്നു. കോപ്പ അമേരിക്കയിലെ വിജയത്തിന് ശേഷം അർജൻ്റീന ടീമിൻ്റെ കളിക്കാരും പിന്തുണക്കാരും സോഷ്യല്‍ നെറ്റ്‌വർക്കുകളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.
ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായി ഇതിനെ ഞങ്ങള്‍ നേരിടാൻ തീരുമാനിച്ചു. കായിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണ് ഈ അധിക്ഷേപകം.”