തീർഥഹള്ളി തുംഗ പാലം ബൈപാസിന്റെ മതില്‍ ചൊവ്വാഴ്ച കനത്ത മഴയില്‍ തകർന്നു. ദേശീയപാത 169 എയില്‍ ബാലെബൈലു -കുറുവള്ളിയിലാണ് അപകടം.
56 കോടി രൂപ ചെലവഴിച്ച് നിർമിച്ച മതില്‍ ഏതാനും മാസം മുമ്ബാണ് ഉദ്ഘാടനം ചെയ്തത്. തിങ്കളാഴ്ച തകർച്ചയുടെ സൂചന നല്‍കിയ മതില്‍ ചൊവ്വാഴ്ച വൈകുന്നേരം നിലംപൊത്തുകയായിരുന്നു. അപകട സൂചനയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നതിനാല്‍ കൂടുതല്‍ അപകടമൊഴിവായി.