മണ്ഡല മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വി.എന്‍. വാസവന്‍

 ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍.

വാസവന്‍. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ശബരിമല സന്ദര്‍ശനത്തിനായി പമ്ബയില്‍ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ക്കടക മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ നിരവധി തീര്‍ഥാടകരാണ് കോരിച്ചൊരിയുന്ന മഴയിലും ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് സുഗമമായി എത്തി ദര്‍ശനം നടത്തി തിരികെ പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതായി മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *